കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ശ്വാസകോശ ദിനത്തോടനുബന്ധിച്ച് കൊവിഡാനന്തര ചികിത്സയ്ക്ക് ക്ലിനിക്ക് ആരംഭിച്ചു. രോഗമുക്തരിൽ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ലക്ഷ്യം. വിദഗ്ദ്ധ പരിശോധനകൾ ലൂർദ് പൾമണറി ആൻഡ് സ്ലീപ്പ് മെഡിസിൻ വിഭാഗം മേധാവി ഡോ. അമിത് പി. ജോസിന്റെ നേതൃത്വത്തിൽ നടത്തുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു. ഫോൺ : 0484-4123456.