കോതമംഗലം: മന്ത്രി കെ.ടി ജലീലിനെ പുറത്താക്കുക മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ഡി.എ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവ് ധർണ ഉദ്ഘാടനം ചെയ്തു. മത ഗ്രന്ഥത്തെ വരെ കള്ളക്കടത്തിനായി ദുർവിനിയോഗം ചെയ്ത് മുസ്ലീം സഹോദരങ്ങളെ അപമാനിച്ച മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമായി മാറിയിരിക്കുകയാണെന്നും,ജലീൽ രാജിവയ്ക്കും വരെ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.എൻ.ഡി.എ നിയോജക മണ്ഡലം ചെയർമാൻ മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു.എൻ.ഡി.എ ജനറൽ കൺവീനർ പി.എ.സോമൻ,കർഷകമോർച്ച വൈസ് പ്രസിഡന്റ് കെ.ആർ രഞ്ജിത് എന്നിവർ സംസാരിച്ചു.രാവിലെ 11.30ന് മുനിസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അജി നാരായണൻ,ബി.ജെ.പി ജില്ലാ സെക്രട്ടറിമാരാായ ഇ.ടി നടരാജൻ, ജയകുമാർ വെട്ടിക്കാടൻ ശിവസേന ജില്ലാ പ്രസിഡന്റ് സജീവ് തുരുത്തിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.