കാലടി : ഇല്ലിത്തോട് പോട്ടയിലുണ്ടായ സ്ഫോടത്തിൽ മരിച്ച തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർക്കിടയിൽ ആവശ്യം ശക്തം. കഴിഞ്ഞ 21നാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. കർണാടക ചാമരാജനഗർ ജില്ല കൊല്ലെഗല താലൂക്കിൽ നാഗ ധനബാലൻ (34), തമിഴ്‌നാട് സേലം ജില്ലയിൽ ഗോനൂർ മാങ്കന്നൂർ പെരിയണ്ണൻ ലച്ചുമണൻ (38) എന്നിവരാണ് മരിച്ചത്. അതേസമയം സ്ഫോടനത്തിന്റെ ആഘാത്തിൽ കേടുപാടുകൾ സംഭവിച്ച സമീപ പ്രദേശങ്ങളിലെ വീടുകൾക്കും ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.