പള്ളുരുത്തി: സ്വർണ കള്ളക്കടത്തുകാർക്കും കാട്ടുകള്ളൻമാർക്കും ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി. ജലീലും രാജിവെച്ച് പുറത്തുപോകണമെന്ന് എൻ.ഡി.എ ജില്ലാ ചെയർമാൻ എസ്. ജയകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻ.ഡി.എ പള്ളുരുത്തി രാമേശ്വരം വില്ലേജിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോപ്പുംപടി ബി.ഒ.ടി.ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മണ്ഡലം ചെയർമാൻ എൻ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പി.ബി.സുജിത്ത്, എം.എ. വാസു, എൻ.എൻ. ഷാജി, എ.വൈ. കുഞ്ഞുമോൻ, വി.വി. ജീവൻ, ടി.ജി. ജയഹർഷൻ, ശിവദത്തൻ പുളിക്കൽ, എം.ആർ.സുഭഗൻ, സരോജം, ശിവകുമാർ കമ്മത്ത്, എച്ച്. രാജീവ്, ലേഖനായിക്, ഷിബു സരോവരം, എൻ.എൽ. ജെയിംസ്, ആന്റണി ലെയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.