mppathro-se
സി.പി.എം അങ്കമാലിയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ എം.പി പത്രോസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി:കോൺഗ്രസ് അരുംകൊലക്കെതിരെ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പഴയ നഗരസഭ ഓഫീസ് പരിസരത്ത് നടന്ന കൂട്ടായ്മ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി പത്രോസ് ഉദ്ഘാടനം ചെയ്തു.ജില്ല കമ്മിറ്റി അംഗം പി.ജെ വർഗീസ് ഏരിയ സെക്രട്ടറി അഡ്വ.കെ കെ ഷിബു ഏരിയ കമ്മിറ്റി അംഗം ടി.പി ദേവസികുട്ടി ലോക്കൽ സെക്രട്ടറി സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.