പള്ളുരുത്തി: ആറന്മുളയിൽ നടന്ന ആംബുലൻസ് പീഡനസംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊച്ചിയിൽ ധർണ നടത്തി. കെ.പി.എം.എസ് കൊച്ചി യൂണിയൻ സെക്രട്ടറി പി.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.വി. ജയകുമാർ, ടി.പി. പത്മനാഭൻ, പി.പി. മനോജ്, പി.സി. ഉണ്ണിക്കൃഷ്ണൻ, എ.എസ്. സാബു, രാഗിണി തുളസിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.