മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിൽ റീ ടാറിംഗ് നടത്താൻ 7.5 ലക്ഷം രൂപ അനുവദിച്ചു. ബ്രിഡ്ജസ് വിഭാഗത്തിൽ നിന്നാണ് തുക അനുവദിച്ചത്. 200 മീറ്റർ ദൂരം ടാറിംഗ് ചെയ്ത് സഞ്ചാരയോഗ്യമാക്കും. പ്രിൻസിപ്പൽ എ.എസ് ബ്രിഡ്ജസിൽ നിന്നു അനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം പരിശോധിച്ച് ഭരണാനുമതി നൽകി. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ ടെൻഡർ നടപടി ആരംഭിക്കും.