youth
കർഷക ബില്ലിനെതിരെ ശ്രീമൂലനഗരത്ത് യൂത്ത്കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുന്നു

കാലടി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി.പി.എൻ ഉണ്ണിക്കൃഷ്ണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ജെബി മേത്തർ ഹിഷാം, സംസ്ഥാന സെക്രട്ടറി ലിന്റോ. പി. ആന്റു, ജിന്റോ ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, നേതാക്കളായ മുഹമ്മദ്‌ ഷഫീക്, വിപിൻദാസ്, നെൽസൺ പുളിക്ക, വിനീത് പി.വി, മുഹമ്മദ് നിസ്സാം, റോബിൻ കുര്യൻ പി.കെ സിറാജ്, സുരേഷ് കുളങ്ങര, കെ.സി മാർട്ടിൻ, പി.എസ് മനോജ്‌, കെ.എ ജോണി, പി.സി സുരേഷ് കുമാർ, വി.പി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.