കൊച്ചി: എല്ലാ വൈദ്യശാസ്ത്ര ശാഖകളുടെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സർക്കാരിന്റെ കൊവിഡ് പ്രതിരോധ, ചികിത്സാ പ്രോട്ടോക്കോൾ പരിഷ്‌കരിക്കണമെന്ന് ഹോമിയോപ്പതിക് യുണൈറ്റഡ് മൂവ്‌മെൻറ് - കേരള (എം.യു.എം) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഹോമിയോപ്പതി വകുപ്പി​ന്റെ ഇമ്മ്യൂൺബൂസ്റ്റർ മരുന്ന് വിതരണം ഫലപ്രദമായി നടത്തണം. ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്യണം. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഹോമിയോപ്പതി ചികിത്സയ്ക്കും അനുമതി നൽകണം. സംസ്ഥാനത്ത് അഞ്ചു ഹോമിയോ മെഡിക്കൽ കോളജുകളിലും എല്ലാ ജില്ലാ ആശുപത്രികളിലും കൊവിഡ് സ്‌പെഷ്യൽ ക്ലിനിക്കുകൾ ആരംഭിക്കണമെന്നും ഡോ. റെജു കരീം, ഡോ. ജി. സുരേഷ്ബാബു, ഡോ. എം.എസ്. മസാനി, ഡോ. ചന്ദ്രഭാനു എന്നിവർ ആവശ്യപ്പെട്ടു.