കാലടി: കേരളത്തിലെ മുഴവൻ അർഹരായ ഭവന രഹിതരായവരക്കു അന്തസുള്ള വീട് നൽകുന്ന ലൈഫ്
മിഷൻ പദ്ധതിയുടെ ഭാഗമായി അയ്യമ്പുഴ പഞ്ചായത്തിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷനായി. അയ്യമ്പുഴ പഞ്ചായത്തിലെ പത്താം വാർഡ് കുറ്റിപ്പാറയിൽ ഒരു ഏക്കർ 58 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് ഉയരുന്നത്. ഏഴ് കോടി രൂപയാണ് നിർമ്മാണ ചിലവ്. ഈ പദ്ധതി വഴി 44 കുടുംബങ്ങൾക്ക് പുതിയ ഭവനം ലഭി ക്കും. പഞ്ചായത്ത് പ്രസിഡന്റ് നീതു അനു ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് പി യു ജോമോൻ, ബ്ലോക്ക് മെമ്പർ വനജ സദാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിജ ഷാജി, ജാൻസി പൗലോസ്, പഞ്ചായത്തംഗങ്ങളായ ടിജോ ജോസഫ്, കെ സുരേന്ദ്രൻ, അഞ്ജു സുധീർ, സിൽവി ആൻറണി, ഷാജി പറപ്പള്ളി, ഷെൽബി ബെന്നി, മുൻ പ്രസിഡന്റ് പി ബി സന്ധ്യ, കെ ജെ ജോയി, എം സി ജോസ് എന്നിവർ പങ്കെടുത്തു .