കോലഞ്ചേരി: പുത്തൻകുരിശിനടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ പീഡനത്തിനിരയായ വൃദ്ധയ്ക്ക് പട്ടികജാതി വികസന വകുപ്പ് രണ്ടര ലക്ഷം രൂപ നൽകിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. പീഡനത്തിനിരയാകുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് സർക്കാർ ധനസഹായമായി നൽകുന്നത്. സംഭവത്തിൽ എഫ്‌.ഐ.ആർ സമർപ്പിക്കുമ്പോൾ പകുതി തുക നൽകും. ഇതു പ്രകാരമുള്ള തുകയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ചാർജ് ഷീ​റ്റ് സമർപ്പിക്കുമ്പോൾ 25 ശതമാനം തുകയും കീഴ് കോടതിയുടെ അന്തിമ വിധിക്കു ശേഷം ബാക്കി തുകയും അനുവദിക്കും. ജില്ലാതല വിജിലൻസ് ആൻഡ് മോണി​റ്ററിംഗ് കമ്മി​റ്റിയാണ് നിയമാനുസൃത ആശ്വാസ ധനസഹായം അനുവദിക്കുന്നതിന് അംഗീകാരം നൽകുന്നത്.