കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് കാളവയലിൽ പുനരുദ്ധരിച്ച പോൾ പി. മാണി സ്മാരക ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ പോൾ അദ്ധ്യക്ഷനായി. അബി കുര്യൻ, രഘാനാഥ്, കെ.പി റോയ്, സോണിയ മുരുകേശൻ, ജാനകി രാജു തുടങ്ങകയവർ സംസാരിച്ചു. 40 ലക്ഷം രൂപ ചിലവഴിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.