പറവൂർ: വടക്കേക്കരയിൽ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം പ്രവർത്തനം തുടങ്ങണമെന്ന് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചികിത്സ കേന്ദ്രത്തിലേക്കാവശ്യമായ എല്ലാ സാധനങ്ങളും വിവിധ ബഹുജന സംഘടനകളും വ്യക്തികളും സംഭാവനയായി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സ കേന്ദ്രം ഇതുവരെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ലാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രജ്ഞിത്ത്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ് കുമാർ, കെ.എം. ബാബു, എം.ഡി. മധുലാൽ, കെ.കെ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.