ssa
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രോഗ്രാം ഓഫീസർ സജോയ് ജോർജ് പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ വി എച്ച് ഷഫീക്ക്,ആസാദ് ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം,സമഗ്ര ശിക്ഷ അർബൻ കോർഡിനേറ്റർ രതീഷ് പി.ബി, മൂവാറ്റുപുഴ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ആനി ജോർജ് ,പേഴക്കാപ്പിള്ളി ഗവ ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് ജമീല,​സമഗ്ര ശിക്ഷ എറണാകുളം പ്രൊജക്ട് കോർഡിനേറ്റർ ഉഷ മാനാട്ട് എന്നിവർ സംസാരിച്ചു.