പള്ളുരുത്തി: മേജർ തുറമുഖങ്ങളെ കുത്തകകൾക്ക് തീറെഴുതുന്ന പോർട്ട് അതോറിറ്റി ബിൽ ലോക്‌സഭയിൽ പാസാക്കിയതിനെതിരെ തൊഴിലാളികൾ കൊച്ചി തുറമുഖത്ത് കരിദിനം ആചരിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് സെബാസ്റ്റ്യൻ, ജമാൽകുഞ്ഞ്, വി.കെ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.