പറവൂർ: കുഞ്ഞിത്തൈ സഹകരണ ബാങ്കിന്റെ സഹായത്തോടെ വടക്കേക്കര കൃഷിഭവന്റെ മേൽനോട്ടത്തിൽ കുഞ്ഞിത്തൈ പതിനെഴാം വാർഡിൽ നന്മ കൃഷി ഗ്രൂപ്പിന്റെ കരനെൽകൃഷി വിളവെടുപ്പ് വാർഡ് മെമ്പർ അനിൽ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ബി. ബിജി. ജോർജ് തച്ചിലകത്ത്, ശ്യാംലാൽ പടന്നയിൽ, ലനിൽ കലാധരൻ, ഗ്രൂപ്പ് ലീഡർ സിസിലി ജോസി എന്നിവർ പങ്കെടുത്തു.