കൊച്ചി: ബിവറേജസ് കോർപ്പറേഷൻ ചില്ലറവിൽപ്പന ശാലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ അഡീഷണൽ അലവൻസ് വെട്ടിക്കുറച്ച മാനേജുമെന്റ് തീരുമാനം പിൻവലിക്കണമെന്ന് വിദേശ മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ -ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോർജ് ആവശ്യപ്പെട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാസർക്കാർ സ്ഥാപനങ്ങളിലും ശനിയാഴ്ച അവധി നൽകുകയും മറ്റ് ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാർ ജോലിചെയ്താൽ മതിയെന്ന് വ്യവസ്ഥ ചെയ്തപ്പോഴും വിദേശമദ്യ ചില്ലറവിൽപ്പന ശാലയിലെ ജീവനക്കാർക്ക് മാത്രം അതൊന്നും ബാധകമല്ലായിരുന്നു .ഈ സഹചര്യങ്ങൾകൂടി പരിഗണിച്ച് മാനേജ്മെന്റ് തീരുമാനം തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.