anwarsadath-mla
എടത്തല കുടുംബാരോഗ്യ കേന്ദ്രം നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

ആലുവ: 85.50 ലക്ഷം രുപ ചെലവിൽ നിർമ്മിക്കുന്ന എടത്തല കുടുംബാരോഗ്യ കേന്ദ്രം നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ, മുംതാസ് ടീച്ചർ, എം.പി. കുഞ്ഞുമുഹമ്മദ്, ആബിദ ഷെരീഫ്, എ.എ. മായിൻ, ജോൺസൺ ജേക്കബ്, സി.എം. അഷ്‌റഫ്, ഷഹനാ സജീർ, അനില അയ്യപ്പൻകുട്ടി, ഷാഹിന കരീം, കെ.എസ്. സറീന, ഡോ. ശ്രീരേഖ അഭി എന്നിവർ പ്രസംഗിച്ചു. 3202 ചതുരശ്ര അടിയിൽ ലാബ്, കൺസൾട്ടൻസി റൂം, സ്റ്റോർ, ക്ലീനിക്, ഹെൽത്ത് ഇൻസ്‌പെക്ഷൻ റൂം, വെയിറ്റിംഗ് ഏരിയ എന്നിവ അടങ്ങുന്ന കെട്ടിടം നിർമ്മിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.