marchants
ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനറൽ മാർക്കറ്റിലെ വ്യാപാരികൾ കടകളടച്ച് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു

ആലുവ: ഏഴ് വർഷത്തോളമായിട്ടും പുതിയ ജനറൽ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കാത്തതിനെതിരെ ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനറൽ മാർക്കറ്റിലെ വ്യാപാരികൾ കടകളടച്ച് മുനിസിപ്പൽ ഓഫീസ് മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.ജനറൽ മാർക്കറ്റ് നിർമ്മിക്കുന്നതിന് നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ മാർക്കറ്റ് നിർമ്മാണം വ്യാപാരികളെ ഏൽപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ട്രഷറർ ജോണി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ. ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജോഷി കാട്ടിത്തറ, കെ.സി. ബാബു, എ.ജെ. റിജാസ് തുടങ്ങിയവർ സംസാരിച്ചു.അസോസിയേഷൻ ഭാരവാഹികളായ അസീസ് അൽബാബ്, എം.എ. സുജിത്ത്, സ്റ്റാൻലി ഡൊമിനിക്, എ. വെങ്കടാചലം ,ഐ.ബി. രഘുനാഥ്, റഫീക്ക്. കെ.കെ, പി. ഷാജൻ, യു.എഫ്. ഷാജൻ, ലത്തീഫ് പാലൂപ്പള്ളത്ത്, എം.പി. ജോളി എന്നിവർ നേതൃത്വം നൽകി.