കൊച്ചി: വനിതാകമ്മിഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങൾക്കായി പുതിയതായി 9188380783 എന്ന നമ്പർ നിലവിൽവന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാം. നിലവിലുള്ള 0471 - 2307589, 2302590 എന്നീ ലാൻഡ് നമ്പരുകൾ നിലനിർത്തിയിട്ടുണ്ട്. പരാതികൾ keralawomenscommission@yahoo.co.in എന്ന ഇ-മെയിൽ വിലാസത്തിലും
keralawomenscommission.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും രേഖാമൂലവും അറിയിക്കാം. രജിസ്റ്റർ ചെയ്യുന്ന പരാതികൾക്ക് അതത് ജില്ലകളിൽ അദാലത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയയ്ക്കുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു