bjy-m
യുവമോർച്ച കളമശേരി മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ

കളമശേരി: ഭീകരവാദത്തിനും ദേശദ്രോഹപ്രവർത്തനത്തിനും പൊലീസ് നിഷ്ക്രിയത്വത്തിനുമെതിരെ യുവമോർച്ച കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാജി മുത്തേടൻ, പ്രമോദ് തൃക്കാക്കര, യുവമോർച്ച നേതാക്കളായ ഹരികൃഷ്ണൻ, വിഷ്ണു വിജയൻ, സരിഷ് സജീവൻ , സുധീഷ്, റിതേഷ്, ദേവിക, സരുൺ , അബ്ദുകുഞ്ഞ്, ലെനീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.