വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ വിവിധ റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്ക് 2.67 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എസ് ശർമ്മ എം .എൽ.എ അറിയിച്ചു. എളങ്കുന്നപ്പുഴ സ്‌കൂൾമുറ്റം ജെട്ടി റോഡ് (45.50 ലക്ഷം ), കമ്പനിപീടിക വെസ്റ്റ് റോഡ് ( 59 ലക്ഷം ), ആശാരിപറമ്പ് റോഡ് (34.70 ലക്ഷം ) , പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ തിരുമനാംകുന്ന് അമ്പലം നെൽസൺ മണ്ടേല റോഡ് ( 77 ലക്ഷം ) , പി കെ എം മാരായി ഈസ്റ്റ് റോഡ് ( 51 ലക്ഷം ) എന്നീ റോഡുകളാണ് പുനർനിർമ്മിക്കുക. ഈ പ്രവർത്തികൾക്കായി എം.എൽ.എയുടെ നിയോജകമണ്ഡലം അസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. തുറമുഖ വകുപ്പിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ അടിയന്തിരമായി പൂർത്തികരിച്ച് പ്രവർത്തികൾ നടപ്പാക്കുന്നതിനുള്ള നിർദേശം നല്കിയിടുള്ളതായി എം.എൽ.എ വ്യക്തമാക്കി.