കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സമാപിച്ചു. സമാപനദിവസം നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക്, വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. വിൻസന്റ് വാരിയത്ത് വചനപ്രഘോഷണം നടത്തി. ഫാ. മൈക്കിൾ തലക്കെട്ടി, ഫാ. ഷൈൻ കാട്ടുപറമ്പിൽ, ഫാ. ജിബിൻ കൈമലേത്ത്, ഫാ. ജെയ്‌സൽ കൊറിയ, ഫാ. ജോബി ആലപ്പാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം.