കൊച്ചി: മലയാള സിനിമയിലെ ആദ്യത്തെ പി.ആർ.ഒ ഷാഹുൽ കാരാപ്പുഴ (73) നിര്യാതനായി. വടുതല ഡി.ഡി. സിൽവർ ലൈൻ അപ്പാർട്ട്മെന്റിൽ മകൾക്കൊപ്പമായിരുന്നു താമസം. സംസ്കാരം നടന്നു. ഭാര്യ : ബീമ ഷാഹുൽ. മക്കൾ: ഷബി ഷാഹുൽ (അബുദാബി), ഷമി ഷാഹുൽ. മരുമക്കൾ : ജാസ്മി ഷമി, മുഹമ്മദ് സുലൈൻമാൻ. കോട്ടയം കാരാപ്പുഴ സ്വദേശിയായ ഷാഹുൽ 1963 ൽ ഡോക്ടർ സിനിമയുടെ റെപ്രസെന്റേറ്റീവായാണ് രംഗത്തെത്തിയത്. സുബൈദ, കല്യാണഫോട്ടോ, തൊട്ടാവാടി, ചുഴി, ഭൂമിദേവി പുഷ്പിണിയായി, ഉർവശി ഭാരതി എന്നീ സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ ശശികുമാറിന്റെ അസിസ്റ്റന്റായി.ചുഴിയുടെ സഹസംവിധായകനായി. കുപ്പിവള എന്ന സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ എഴുതയ കണ്ട് ഇഷ്ടപ്പെട്ട കഥാകൃത്ത് മൊയ്തു പടിയത്തും സംവിധായകൻ എസ്.എസ്. രാജനും വാർത്താപ്രചാരണത്തിന്റെ ചുമതല ഏല്പിച്ചു. മലയാളത്തിൽ ആദ്യത്തെ സിനിമ പി.ആർ ജോലിയായിരുന്നു അത്.