കൊച്ചി: സ‌ർക്കാർ സ്ഥാപനമായ കെൽട്രോൺ നോളഡ്ജ് സെന്ററിലെ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ സ്റ്റഡി സെന്ററിൽ 50 ശതമാനം ഫീസ് ഇളവിൽ ജി.എസ്.ടി ഉൾപ്പെടുന്ന ഡിപ്ലോമ കോഴ്സ് പരിശീലനം നൽകുന്നു. 30 വരെ അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 9349848036 എന്ന നമ്പരിലും എറണാകുളം കച്ചേരിപ്പടിയിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിലും ലഭ്യമാണ്.