picup-van

ആലുവ: തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് പഴവർഗങ്ങളുമായി വന്ന പിക്കപ്പ് വാൻ ദേശീയപാതയിൽ തോട്ടക്കാട്ടുകര സിഗ്‌നലിൽ നിർത്തിട്ടിരിക്കുന്ന കാറിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം. വാൻ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. റോഡിൽ ചിതറി വീണ പഴവർഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പെറുക്കി മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി. കഴിഞ്ഞയാഴ്ച്ചയും പറവൂർ കവല സിഗ്നലിൽ സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു.