കളമശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70- ാം പിറന്നാളിനോടനുബന്ധിച്ച് ഫാക്ട് ടൗൺഷിപ്പിൽ 70 വയസ് കഴിഞ്ഞവർക്ക് ഉപഹാരം നൽകി ആദരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി, മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, വാർഡ് ഭാരവാഹികളായ ജി. മണികണ്ഠൻ, എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.