ആലുവ: കൃഷി സ്വയം പര്യാപ്തമാക്കുന്നതിന്റെയും വിഷരഹിത ജൈവ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി എൻ.വൈ.സി ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവ നസ്രത്ത് റോഡിൽ ക്ലാര മഠത്തിലെ സന്ന്യാസിനികൾക്കും പൊതുജനങ്ങൾക്കും കൃഷിക്കാവശ്യമായ ജൈവ പച്ചക്കറി തൈ വിതരണം നടത്തി. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോൻ പച്ചക്കറി തൈകൾ സിസ്റ്റർ ലിയക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.സി.പി ആലുവ മുൻ ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ്, അഷ്‌കർ സലാം, സിസ്റ്റർ റിൻസിറ്റ, സിസ്റ്റർ ഡോള്ളി മരിയ, അജ്ഫർ അഹ്മദ് എന്നിവർ പങ്കെടുത്തു.