kv-elias

ആലുവ: കിസാൻ സംഘർഷ് സമിതിയുടെ അഖിലേന്ത്യാ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ആലുവയിൽ കർഷക സമരം നടത്തി. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ പ്രസിഡന്റ് പി. മോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ, ശിവരാജ് കോമ്പാ, അജിത്ത്, എം.എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.