kyv
തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റൻസീവ് കെയർ കോട്ടുകൾ നൽകുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് നിർവഹിക്കുന്നു

അങ്കമാലി:ഐ.പി.വിഭാഗത്തിന് അനുമതി ലഭിച്ച തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി തുറവൂർ ഗ്രാമപഞ്ചായത്ത്. കൊവിഡ് 19 പശ്ചാത്തലത്തിൽ കിടത്തി ചികിത്സ ഇല്ലെങ്കിലും ആവശ്യം വരുന്ന സാഹചര്യത്തിൽ പാലിയേറ്റീവ് രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റൻസീവ് കെയർ കോട്ടുകൾ ലഭ്യമാക്കി. കട്ടിലുകൾ പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ ബി കൃഷ്ണയ്ക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം ജെയ്‌സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.ടി പൗലോസ്, ലത ശിവൻ, വിൻസി ജോയി, ലിസി മാത്യു, ഡോ. അനില രാജു. ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു, ജെ എച്ച് ഐ എൽദോ എന്നിവർ സംസാരിച്ചു.