അങ്കമാലി: കറുകുറ്റി പഞ്ചായത്ത് അനക്‌സ് മന്ദിരത്തിന്റെ ഉദ്ഘാടനം ബെന്നി ബഹന്നാൻ എം.പി.നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ. വൈ. ടോമി, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. അയ്യപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.അരുൺകുമാർ, ജോജി കല്ലൂക്കാരൻ,കുഞ്ഞമ്മ ജേക്കബ് , പഞ്ചായത്ത് മെമ്പർമാരായ ബാബു സാനി, മേരി ആന്റണി, ജോമോൻ ജോർജ്ജ്, ഷൈബി പോളി, ജാസ്മിൻ സാബു, മുൻ പഞ്ചായത്ത് മെമ്പർമാരായ സി. പി. സെബാസ്റ്റ്യൻ, ഷൈജോ പോൾ പറമ്പി, പഞ്ചായത്ത് സെക്രട്ടറി യു. കെ. സുരേന്ദ്രൻ, ശ്രീ. കെ.പി. പോളി എന്നിവർ സംസാരിച്ചു.