ആലുവ: ഈസ്റ്റ് മാറാടി ഗവ.വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് ഡോ.എ.പി.ജെ അബ്ദുൽ കലാം പുരസ്‌കാരം. സംസ്ഥാനത്തെ സ്‌കൂളുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതാണ് പുരസ്കാരത്തിന് അർഹരാക്കിയത്. ഈസ്റ്റ് മാറാടി സ്കൂളിന് പുറമെ സംസ്ഥാനത്തെ അഞ്ച് സ്കൂളുകളുടെ പുരസ്കാരത്തിന് അർഹരായി.
അവാർഡുകൾ നേടിയ മറ്റ് സ്കൂളുകൾ : ഗവ.വി.എച്ച്.എസ്.എസ് കൽപറ്റ, വയനാട് (പരിസ്ഥിതി പ്രവർത്തനം), ഗവ.വി.എച്ച്.എസ്.എസ് നാട്ടകം, കോട്ടയം (ജല സംരക്ഷണ പ്രവർത്തനങ്ങൾ), ഐ.വി.എച്ച്.എസ്.എസ് ഒരുമനയൂർ, തൃശൂർ (ജീവകാരുണ്യ പ്രവർത്തനങ്ങൾ), ഗവ.വി.എച്ച്.എസ് സ്‌കൂൾ തട്ടക്കുഴ, ഇടുക്കി (ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ), ഗവ.വി.എച്ച്.എസ്.സ്‌കൂൾ കീഴുപറമ്പ്, മലപ്പുറം (ജൈവ പച്ചക്കറി കൃഷി) എന്നിവയാണ്. ഡോ. സത്താർ, എം.എൻ. ഗിരി, ജലീൽമുഹമ്മദ്, രാംദാസ് കതിരൂർ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌ക്കാരത്തിന് അർഹമായ എൻ.എസ്.എസ് യൂണിറ്റുകളെ തിരഞ്ഞെടുത്തത്. സ്‌കൂളുകൾക്ക് ഉപഹാരവും പ്രശസ്തിപത്രവും നൽകും. എൻ.എസ്.എസ് പ്രോഗ്രാം ആഫീസർമാരായ ഹംസത്ത് റ്റി.എസ്, സമീർസിദ്ദീഖി, സുനിൽകുമാർ എസ്.എൻ, നിഷ ഫ്രാൻസിസ്, സജീവ്.ബി, രാജീവ് പി.ആർ എന്നിവരാണ് പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്ത സ്‌കൂളിലെ എൻ.എസ്.എസ്.പ്രോഗ്രാം ആഫീസർമാർ.
എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാര സമർപ്പണം നടത്തുമെന്ന് സ്റ്റഡിസെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.