അങ്കമാലി:കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ ബില്ലുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത കർഷക പ്രക്ഷോഭ സമിതി യുടെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തി. സമരം കേരള കർഷക സംഘം സംസഥാന കമ്മിറ്റിയംഗം പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. ജോർജ് തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.ജോസ് തെറ്റയിൽ, അഡ്വ. കെ കെ ഷിബു, സി ബി രാജൻ, കെ കെ മുരളി ,വിവിധ കർഷക സംഘടന നേതാക്കളായ ജീ മോൻ കുര്യൻ ,ബെന്നി മൂഞ്ഞേലി ,ലോനപ്പൻ മാടശ്ശേരി ,ജോണി തോട്ടക്കര ,കെ പി ഗോവിന്ദൻ ,ജെയ്സൺ പാനികുളങ്ങര ,കെ.കെ. ഗോപി, ലേഖ മധു എന്നിവർ സംസാരിച്ചു.