കളമശേരി : പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ചു ബി.ജെ.പി ഏലൂർ മുനിസിപ്പാലിറ്റിയിൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യ സന്നദ്ധ സേനാംഗങ്ങളെ ആദരിച്ചു. മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മുത്തേടൻ, ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, എസ്. ഷാജി,ഐ.ആർ. രാജേഷ്, പി.ടി. ഷാജി, ലെനീന്ദ്രൻ, ചന്ദ്രിക രാജൻ, കെ.ആർ.കെ പ്രസാദ്, ടി.പി. രാമദാസ്, എ.എസ്. ദിപിൽകുമാർ, നിധീഷ്‌കുമാർ, സനോജ്കുമാർ എന്നിവർ പങ്കെടുത്തു.