ആലുവ: കൊവിഡ് ബാധിച്ച് കലൂർ പി.വി.എസ് കോവിഡ് സെന്ററിൽ ചികിത്സയിലായിരുന്ന എടയപ്പുറം പേരെക്കാട്ടിൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകൻ അബ്ദുൽ സലാം (49) മരിച്ചു. പ്രമേഹരോഗത്തെത്തുടർന്ന് ഒരു മാസം മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം വീട്ടിലെത്തിയെങ്കിലും വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പി.വി.എസ് കൊവിഡ് സെന്ററിലേക്ക് മാറ്റി. മാതാവ്: ഐഷ. ഭാര്യ: സൽമ.