ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 19ാം വാർഡ് പുള്ളിലിക്കര റോഡ് നിർമ്മാണോദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ വി. സലിം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റുക്കിയ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി, കെ.പി. അലി, പി. മോഹനൻ എന്നിവർ പങ്കെടുത്തു.