cpm
മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിന്റെ അഴിമതിക്കെതിരെ നടർന്ന ധർണ മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയുന്നു

കാലടി: മലയാറ്റൂർ-നീലീശ്വരം യു.ഡി.എഫ് ഭരണ സമിതിയുടെ അഴിമതിക്കും ഭരണസ്തംഭനത്തിനെതിരെ, എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സമരം മുൻ മന്ത്രിയുമായ ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എൻ.ചന്ദ്രൻ അദ്ധ്യക്ഷനായി.സി.പി.എം ലോക്കൽ സെക്രട്ടറി കെ. കെ. വത്സൻ,വി.എൻ ഉണ്ണി, ടി.ഡി. സ്റ്റീഫൻ, ഇ വി വർഗ്ഗീസ്, പി.സി.സജീവ്, സി.എസ് ബോസ് എന്നിവർ സംസാരിച്ചു.