ആലുവ: നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന വ്യാപാര മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കെട്ടിട വാടക ഇളവ് അനുവദിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഒരു വർഷത്തെ തൊഴിൽ നികുതി പൂർണമായും ഒഴിവാക്കണമെന്നും കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും അസോസിയേഷൻ നിവേദനം നൽകി. ഓൺലൈൻ യോഗത്തിൽ എം.എൻ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹരികൃഷ്ണൻ കോഴിക്കോട്, ചീഫ് കോ: ഓഡിനേറ്റർ നാസർ പാണ്ടിക്കാട്, ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി, വർക്കിംഗ് ചെയർമാൻ ധനീഷ് ചന്ദ്രൻ, സവാദ് പയ്യന്നൂർ, അൻവർ വയനാട്, ഹമീദ് ബറാക്ക തുടങ്ങിയവർ സംസാരിച്ചു.