കൊച്ചി: ' മാനസിക സന്തുലനം മാനവരാശിക്ക് ' എന്ന സന്ദേശവുമായി രാജഗിരി കോളേജും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി ' ഇ - മാരത്തൺ' സംഘടിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. 28 മുതൽ ഒക്ടോബർ 2 വരെയാണ് ഒന്നാംഘട്ടം. ദൂരപരിധി 21 കിലോമീറ്ററോ അതിലധികമോ ആവാം. രണ്ടാംഘട്ടം ഒക്ടോബർ 5 ന് ആരംഭിച്ച് 9ന് സമാപിക്കും. 42 കിലോമീറ്ററോ അതിലധികമോ ആണ് ദൂരപരിധി. മത്സരത്തിലൂടെ സമാഹരിക്കുന്ന രജിസ്‌ട്രേഷൻ തുക മുഴുവനും ചൈൽഡ് ലൈനിന് നൽകും.

28 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ മുഖ്യാതിഥിയായിരിക്കും. കൂടാതെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ മിതാലി രാജ് , കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡയറക്ടർ , ഇന്ത്യൻ യോഗ അസോസിയേഷൻ ചെയർമാൻ എന്നിവരും സന്നിഹിതരാകും .

ഈ ദിവസങ്ങളിലായി വെബിനാരുകൾ ,യോഗ ക്ലാസുകൾ , വിവിധ വിനോദ പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്കായി ഒരു ലക്ഷത്തോളം സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട് . പങ്കെടുക്കേണ്ടവർക്ക് e marathonrajagiri.edu എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. തുടർനടപടികൾ ഇ മെയിൽ വഴി അറിയിക്കും.