കാലടി : കാലടി എസ്.എൻ.ഡി.പി ലൈബ്രറിയുടെ പ്രഥമബുധസംഗമ സാഹിത്യപുരസ്‌കാരം പ്രശസ്തഎഴുത്തുകാരനും തിരൂർ തുഞ്ചൻ സ്മാരകട്രസ്റ്റ് കോ-ഓഡിനേറ്ററുമായ ഡോ.കെ. ശ്രീകുമാറിന്റെ ബാലകഥാസാഗരം എന്ന ഗ്രന്ഥത്തിന് ലഭിച്ചു. ആർട്ടിസ്റ്റ് ടി.ജി ജ്യോതിലാൽ രൂപകല്പന ചെയ്ത ശില്പവും, പ്രശസ്തിപത്രവും, പതിനായിരംരൂപയും അടങ്ങിയ പുരസ്‌കാരം ശിശുദിനത്തിന് കാലടിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ശ്രീകുമാർ മുഖത്തല, കാലടി എസ്.മുരളീധരൻ എന്നിവർ അറിയിച്ചു.