കോലഞ്ചേരി :കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അദ്ധ്യയനം മുടങ്ങി വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വെണ്ണിക്കുളം പ്രതിഭാ കേന്ദ്രത്തിൽ കുട്ടികൾക്കായി ഏകദിന കൗൺസലിംഗ് ക്ലാസ് നടത്തി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ റെജി ഇല്ലിക്കപ്പറമ്പിൽ അദ്ധ്യക്ഷനായി. കോലഞ്ചേരി ബി.പി.ഒ രമാഭായ്, പൂത്തൃക്ക സ്‌കൂൾ കൗൺസിലർ ഷീന ജോൺ എന്നിവർ നേതൃത്വം നൽകി. സി.ആർ.സി.സി മാരായ ലിസി വർഗീസ്, സീന വർഗീസ് എന്നിവർ സംസാരിച്ചു.