ആലുവ: പെരിയാറിൽ മണപ്പുറം കടവിനോടുചേർന്ന് അമ്പത് വയസോളം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. റോസ് നിറത്തിലുള്ള ഷർട്ട് മാത്രമായിരുന്നു വേഷം. തലഭാഗം കരയിലായിരുന്നു. ശരീരത്തോട് ചേർന്ന് യൂറിൻ ബാഗുമുണ്ടായിരുന്നു. 5.5 അടി ഉയരം. നടുഭാഗം കഷണ്ടിയായ തലയിൽ നരച്ച കുറ്റിമുടികളുണ്ട്. സമാനമായ നിലയിൽ കഴിഞ്ഞയാഴ്ച്ച തോട്ടക്കാട്ടുകര ഭാഗത്ത് പെരിയാറിൽ മഴവിൽക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു.