കാലടി: പൊതുമേഖല സ്ഥാപനമായ ബി.പി.സി.എൽ സ്വകാര്യവത്ക്കരണത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നീലീശ്വരത്ത് നടന്ന പ്രതിഷേധ സമരം മലയാറ്റൂർ മേഖല കൺവീനർ സി.എസ് ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി.ജെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സി.പി എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, എം.എ.ബിജു, വി.കെ.വത്സൻ, ഐ.വി.ശശി, ടി.സി വേലായുധൻ ,സാജൻ പാലമറ്റം റിജോറോക്കി എന്നിവർ പങ്കെടുത്തു.