ആലുവ: സാമൂഹ്യക്ഷേമ പെൻഷനുകൾ 1400 രൂപയാക്കി ഉയർത്തിയ എൽ.ഡി.എഫ് സർക്കാരിന് നന്ദിയർപ്പിച്ച് കെ.എസ്.കെ.ടി.യു ആലുവയിൽ സംഘടിപ്പിച്ച അഭിവാദ്യ സംഗമം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.ടി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി എ.എം. അബ്ദുൾ കരീം, കെ.വി. മാർട്ടിൻ എന്നിവർ സംസാരിച്ചു.