ആലുവ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന ഗവേഷണ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സാഹിത്യകാരൻ ശ്രീമൻ നിരായണൻ എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ശശിധരൻ കല്ലേരിക്ക് പുസ്തകങ്ങൾ നൽകി നിർവഹിച്ചു. എ.കെ.എസ്.ടി.യു സ്ഥാപക നേതാവായിരുന്നു പി.ആർ. നമ്പ്യാർ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്കുള്ള പുസ്തക ശേഖരണം ജില്ലയിലെ 14 ഉപജില്ലകളിലും ആരംഭിച്ചു. ജില്ലാ കമ്മിറ്റി 500 പുസ്തകങ്ങൾ ശേഖരിക്കുമെന്ന് പ്രസിഡന്റ് കെ.എസ്. ബിജോയ്, സെക്രട്ടറി ശശിധരൻ കല്ലേരി എന്നിവർ അറിയിച്ചു.