മുവാറ്റുപുഴ: സർവീസ് സംഘടനാ ,ട്രേഡ് യൂണിയൻ ,രാഷ്ട്രീയരംഗങ്ങളിൽ സംസ്ഥാന തലത്തിലും കലാസാംസ്ക്കാരിക,സാമുഹ്യ,സഹകരണ രംഗങ്ങളിൽ മുവാറ്റുപുഴ മേഖലയിലും നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച എം. ബാവയുടെ പേരിൽ സ്മരണിക പ്രസിദ്ധീകരിക്കുന്നു. മുൻകാല സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക ഫോറം രൂപീകരിച്ചു.ഡീൻ കുര്യാക്കോസ് എം.പി ,എൽദോ എബ്രാഹം എം.എൽ.എ.,ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് , നഗരസഭ ചെയർപേഴ്സൺ ഉഷാശശിധരൻ എന്നിവർ (മുഖ്യ രക്ഷാധികാരികൾ) ,അഡ്വ.ജോണിനെല്ലൂർ (ചെയർമാൻ) എ. മമ്മി,അഡ്വ.പി.എ.അസീസ് പാലത്തിങ്ങൽ,അമീർ നവാസ്,പി.എം.അമീർ അലി,ജലാൽ തോപ്പികുടി (വൈ.ചെയർമാൻമാർ) പി.എസ്.എ.ലത്തീഫ് (ജന
റൽ കൺവീനർ) കബീർ .ബി.ഹാറുൺ (കോ- ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ. സ്മരണികയിലേക്കുള്ള രചനകൾ,പ്രസക്ത മായഫോട്ടോകൾ മുതലായവ ഒക്ടോബർ 5ന് മുമ്പ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ എസ്.മോഹൻ ദാസിന് (9447112449) mohansuryan@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, പി.എ .സമീർ ( 9947566100) കെ.എം.അബ്ദുൾമജീദ് (9847035735)എന്നിവർക്കു നേരിട്ടോ എത്തിക്കണമെന്ന് ജന.കൺവീനർ അറിയിച്ചു.