ആലുവ: ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വീണ്ടും മാറി. നാല് മാസം മുമ്പ് ആലുവ എസ്.എച്ച്.ഒയായി ചുമതലയേറ്റ എൻ.സുരേഷ് കുമാറിന് പത്താനാപുരത്തേക്കാണ് സ്ഥലം മാറ്റം. കോന്നി എസ്.എച്ച്.ഒയായ പി.എസ്. രാജേഷാണ് പുതിയ ചുമതല. നാളുകളായി ആലുവയിൽ എസ്.എച്ച്.ഒമാർ വാഴുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് വീണ്ടും മാറ്റമുണ്ടായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ 68 എസ്.എച്ച്.ഒമാരുടെ സ്ഥലം മാറ്റ പട്ടികയിലാണ് ആലുവയും ഉൾപ്പെട്ടത്. ഈസ്റ്റ് സ്റ്റേഷന്റെ ചുമതലയേറ്റ ഉദ്യോഗസ്ഥരിൽ പലരും അടുത്തിടെയാണ് ഇവിടേയ്ക്ക് സ്ഥലം മാറിയെത്തിയത്. സ്ഥലം മാറിപ്പോകുന്ന എസ്.എച്ച്.ഒ ആലുവയിൽ താമസസൗകര്യമൊരുക്കി ജോലിയിൽ സജീവമായപ്പോഴാണ് അടുത്ത സ്ഥലമാറ്റമെത്തുന്നത്.