കൊച്ചി: സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകിട്ട് 7.30 വരെ ആയി പുന:ക്രമീകരിച്ചുവെന്ന് സി.എം.ഡി അലി അസ്ഗർ പാഷ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനസമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു. ഇതുി മൂലം ജോലിി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ എത്തുന്നവർക്ക് അസൗകര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുന:ക്രമീകരണത്തിന് നിർിദ്ദേശിച്ചത്.