കളമശേരി: പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ആർ.എസ്.പി കളമശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധസമരം നടത്തി. അഡ്വ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.എ. നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി , മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.എം. അലി, മാർട്ടിൻ സി.പി, ഫൈസൽ, ഹനീഫ തുടങ്ങിയവർ സംസാരിച്ചു.