കൊച്ചി: അഴിമതിയിൽ മുങ്ങിക്കുളിച്ച എൽ.ഡി.എഫ് സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി. എറണാകുളം ജില്ലാതല ഉദ്ഘാടനം അങ്കമാലിയിൽ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
മറ്റ് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ എൻ.വേണുഗോപാൽ (കൊച്ചി), അജയ് തറയിൽ (തൃക്കാക്കര), വി.ജെ. പൗലോസ് (മുളന്തുരുത്തി), എ.സി. രാജശേഖരൻ (കോതമംഗലം), യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ. എം.വി. പോൾ (വൈപ്പിൻ), യു.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ടി. വിമലൻ (തൃപ്പൂണിത്തുറ), അഡ്വ.ജെ. കൃഷ്ണകുമാർ (ഏലൂർ), വി.ബി. മോഹനൻ (ഒക്കൽ), ബേബി ജോൺ (മൂവാറ്റുപുഴ), അഡ്വ. ശ്രീകാന്ത് എസ്. നായർ (പറവൂർ), കെ.എം. രാധാകൃഷ്ണൻ (എറണാകുളം), കെ.എൻ. കൃഷ്ണകുമാർ (കാഞ്ഞൂർ) എന്നിവർ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ റോജി എം.ജോൺ എം.എൽ.എ, എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ജി.പി. ശിവൻകുട്ടി, എസ്. ജലാലുദീൻ, കെ.എം. ജോർജ് , സി.എ. നാരായണൻകുട്ടി, പി.ടി. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.